logo

കാസർകോട്: ദിവസം കഴിയുന്തോറും ചത്തൊടുങ്ങി എണ്ണം കുറയുന്ന പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിലെ ബാക്കിയുള്ള പന്നികളെ വെറ്റിനറി സർവ്വകലാശാലയുടെ മണ്ണുത്തി ഫാമിലേക്ക് മാറ്റാൻ ഉന്നതതല തീരുമാനം. 'കേരള കൗമുദി' വാർത്തയെ തുടർന്ന് പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിലെ അസോസിയേറ്റ് ഡയറക്ടർ ഡോ.ടി.വനജയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ചാണ് തീരുമാനമെടുത്തത്.

പന്നികളെ കൊണ്ടുപോകുന്നതിനുള്ള പ്രത്യേക വാഹനം ലഭ്യമാകുന്ന മുറയ്ക്ക് ആഗസ്ത് പതിനഞ്ചിനുള്ളിൽ തന്നെ മുഴുവൻ പന്നികളെയും മണ്ണുത്തിയിലേക്ക് കൊണ്ടുപോകും. പരിസരവാസികളുടെ എതിർപ്പ് ഉയർന്നുവരാനുള്ള സാഹചര്യവും പരിഗണിച്ചു ടി എസ് തിരുമുമ്പ് പഠന കേന്ദ്രത്തിന്റെ ഭാഗമായി പന്നി വളർത്തു കേന്ദ്രം വേണ്ടെന്ന് വെക്കാനും ധാരണയായിട്ടുണ്ട്. രണ്ടു കോടിയോളം രൂപ ചിലവിൽ കൊട്ടിഘോഷിച്ചു നടത്തുന്ന പദ്ധതിയുടെ നിറംമങ്ങുന്നതിന് ഇത് കാരണമാകുമെന്നും അധികൃതർ വിലയിരുത്തി. കേരളകൗമുദി വാർത്തയുടെ അടിസ്ഥാനത്തിൽ അസോസിയേറ്റ് ഡയറക്ടർ ഇടപെട്ടതിന് പിന്നാലെ വെറ്റിനറി ഡോക്ടർമാർ അവശനിലയിൽ കഴിഞ്ഞിരുന്ന പന്നികളെ പരിശോധിച്ചിരുന്നു. കാൽസ്യത്തിന്റെ കുറവ് കാരണമാണ് പന്നികൾ മൃതപ്രായരായതെന്നാണ് വെറ്റിനറി സർജൻ കണ്ടെത്തിയത്.

ചീമേനി തുറന്ന് ജയിലിൽ നിന്നും ഒരു വർഷം മുമ്പാണ് പത്തു പന്നികളെ കാർഷിക ഗവേഷണ കേന്ദ്രത്തിൽ കൊണ്ടുവന്നത്. ചെറിയവയടക്കം പതിനേഴ് പന്നികളാണ് ഇപ്പോൾ ഇവിടെയുള്ളത്.

no_photo

ReplyForward