mdma

കണ്ണൂർ: കണ്ണൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഉനൈസ് അഹമ്മദും സംഘവും കല്യാശ്ശേരി സെൻട്രലിൽ മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കളെ പിടികൂടി. ഉത്തര മേഖലാ ജോയിന്റ് എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗം ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്
മാരുതി വാഗണർ കാറിൽ കടത്തി കൊണ്ടു പോവുകയായിരുന്ന 365 ഗ്രാം എം.ഡി.എം.എ സഹിതം കല്യാശ്ശേരി സെൻട്രലിലെ മുഹമ്മദ് അസറുദ്ദീൻ, മുഹമ്മദ് അസ്‌കർ എന്നിവരെ പിടികൂടിയത്. ജില്ലയിൽ എക്‌സൈസ് കണ്ടെടുത്ത എം.ഡി.എം.എ കേസുകളിൽ ഏറ്റവും വലിയ അളവിലുള്ള കേസാണിത്.

എക്‌സൈസ് ഇൻസ്പക്ടർ യേശുദാസൻ.പി.ടി, പ്രിവന്റീവ് ഓഫീസർ ഉണ്ണികൃഷ്ണൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സതീഷ്.വി, ഗണേഷ് ബാബു.പി. വി, ശ്യാം രാജ്. എം.വി, രാഹുൽ, വിനോദ്, എക്‌സൈസ് സൈബർ വിഭാഗം സിവിൽ എക്‌സൈസ് ഓഫീസർ സുഹീഷ്, എക്‌സൈസ് ഡ്രൈവർ പ്രകാശൻ.എം, എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു