മാഹി: മാഹി വിദ്യാഭ്യാസ മേഖലയിൽ സർക്കാർ വിദ്യാലയങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന പ്രധാന അദ്ധ്യാപക അദ്ധ്യാപക ഒഴിവുകളിലേക്ക് നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ആഗസ്റ്റ് ആദ്യവാരത്തിൽ മാഹി മേഖല സംയുക്ത അദ്ധ്യാപക രക്ഷാകർതൃസമിതി ജനകീയ പ്രക്ഷോഭമാരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നേരത്തെ പലവട്ടം നിവേദനമായും നേരിട്ടും വിദ്യാഭ്യാസ ഡയറക്ടർ തൊട്ട് മുഖ്യമന്ത്രി വരെയുള്ളവരെ മയ്യഴിയിലെ കടുത്ത അദ്ധ്യാപക ക്ഷാമമടക്കമുള്ള പ്രശ്നങ്ങൾ അറിയിച്ചിരുന്നുവെങ്കിലും, നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കപ്പെട്ടിട്ടില്ല. വിദ്യാർത്ഥികളെ ഒഴിവാക്കിയാണ് സമരം നടത്തുകയെന്ന് പ്രസിഡന്റ് ഷാനിദ് മേക്കുന്ന് പറഞ്ഞു.
കെ.വി. സന്ദീവ്, ഷിബു കളാണ്ടിയിൽ, ഷൈനി ചിത്രൻ, സി.എച്ച്. അഫീല, രാഹില യൂനുസ്, ശിവൻ തിരുവങ്ങാടൻ, പി.പി. പ്രദീപൻ
വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.