mayer
കണ്ണൂകണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ ഐ. എം. എ ജില്ലാസമ്മേളനംകണ്ണൂർ കോർപറേഷൻ മേയർ ടി.ഒ മോഹനൻ ഉദ്ഘാടനം ചെയ്യുന്നുർ നവനീതം ഓഡിറ്റോറിയത്തിൽ ഐ. എം. എ ജില്ലാസമ്മേളനം കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കുനേരെ നിരന്തരം ആക്രമണം തുടരുന്ന സാഹചര്യത്തിൽ ആശുപത്രികളെ സുരക്ഷിത മേഖലകളാക്കി ഉടൻ പ്രഖ്യാപിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കണ്ണൂർ ജില്ലാസമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

സമ്മേളനം കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ മുനിസിപ്പൽ കോർപ്പറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ സ്മരണിക പ്രകാശനം ചെയ്തു. ഐ.എം.എ കണ്ണൂർ ജില്ലാ ചെയർമാൻ ഡോ.ലളിത് സുന്ദരം അദ്ധ്യക്ഷത വഹിച്ചു. ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവൽ കോശി മുഖ്യാതിഥിയായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സുരേന്ദ്രബാബു, സംസ്ഥാന സെക്രട്ടറി ഡോ.ജോസഫ് ബെനവൻ, ഡോ.വി. സുരേഷ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ നാരായണ നായിക്, ഡോ. കെ.ടി. മാധവൻ എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ പ്രസംഗിച്ചു.ഐ.എം.എ മുൻ ദേശീയ വൈസ് പ്രസിഡന്റ് ഡോ. ബാബു രവീന്ദ്രൻ മോഡറേറ്ററായി. മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രേസിക്യൂഷൻ അഡ്വക്കേറ്റ് അസഫ് അലി , റൂറൽ എസ്.പി സദാനന്ദൻ, ഐഎംഎ മുൻ സംസ്ഥാന പ്രസിഡന്റുമാരായ ഡോ.ആർ. രമേശ്, ഡോ. ശ്രീകുമാർ, വാസുദേവൻ, ബാർ കൌൺസിൽ പ്രസിഡന്റ് അഡ്വ ഹംസക്കുട്ടി, ശ്രീകണ്ഠാപുരം മുൻസിപ്പൽ ചെയർപേഴ്സൺ ഫിലോമിന , പ്രസ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. തുടർ വിദ്യാഭ്യാസ പരിപാടിയിൽ പ്രഗത്ഭ അവയവമാറ്റ ശസ്ത്രക്രിയ വിദഗ്ധരായ ഡോ ദിനേശ് ജ്യോതിമണി (ചെന്നൈ), ഡോ. ജഗദീഷ് മേനോൻ, ഡോ. കാളിയമൂർത്തി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോക്ടർമാരുടെ കലാപരിപാടികൾ ഉണ്ടായിരുന്നു. ജില്ലയിലെ 9 ബ്രാഞ്ചുകളിൽ നിന്നായി ആയിരത്തോളം പ്രതിനിധികൾ പങ്കെടുത്തു.