
കണ്ണൂർ: അന്തർദേശിയ ഫ്രണ്ട്ഷിപ്പ് ദിനമായ ഇന്ന് പിങ്ക് ടിയാരയുടെ നേതൃത്വത്തിൽ കണ്ണൂരിൽ ലേഡീസ് മൺസൂൺ നൈറ്റ് വാക്ക് പരിപാടി നടത്തും. വൈകിട്ട് ആറിന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ നിന്ന് ആരംഭിച്ച് നഗരം ചുറ്റി രാത്രി എട്ട് മണിക്ക് സ്റ്റേഡിയം കോർണറിൽ നടത്തം സമാപിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോർപ്പറേഷൻ മേയർ ടി .ഒ .മോഹനൻ ഉദ്ഘാടനം ചെയ്യും. അയേൺ മെൻ അവാർഡ് വിന്നർ റീം സിദ്ധീഖ് ബക്കർ, പദ്ധതി കോർഡിനേറ്റർ ശാലിനി ജോർജ്ജ്, എസ്. ഐ പി.എസ്.ശ്രീലത എന്നിവരെ ആദരിക്കും. സ്ത്രീകളുടെ സുരക്ഷ നടപ്പാക്കണമെന്നും ലഹരി ഉപയോഗത്തിനെതിരെയും മൊബൈൽ ഫോൺ ഉപയോഗം കുറച്ച് മറ്റ് ആക്ടിവിറ്റികളിൽ വ്യാപൃതരാകുക തുടങ്ങിയ മുദ്റാവാക്യവുമായാണ് നടത്തം സംഘടിപ്പിക്കുന്നത്. വാർത്താ സമ്മേളനത്തിൽ ഡോ.മേഴ്‌സി ഉമ്മൻ, ഷമീറ മശ്ഹൂദ്, കെ .ഷെഹ് , നവ്യ നാരായണൻ എന്നിവർ സംബന്ധിച്ചു.