faisal
സി.കെ. കൃഷ്ണൻ അനുസ്മരണവും എൻഡോവ്മെന്റ് വിതരണവും ചീമേനിയിൽ ഡി.സി.സി പ്രസിഡണ്ട്.പി കെ. ഫൈസൽ ഉദ്ഘാടനം ചെയ്യുന്നു

ചീമേനി:ചീമേനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ മുൻ പ്രസിഡന്റും ഐ.എൻ.ടി.യു .സി ജില്ലാ ജനറൽ സെക്രട്ടറിമായിരുന്ന സി.കെ.കൃഷ്ണന്റെ ഒന്നാം ചരമവാർഷികദിനത്തിൽചീമേനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും എൻഡോവ്മെന്റ് വിതരണവും നടത്തി. യോഗം ഡി.സി.സി പ്രസിഡന്റ് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു. സി.കെ.കൃഷ്ണൻ സ്മാരക എൻഡോവ്മെന്റ് വിതരണം സഹധർമ്മിണി ഭാരതി ടീച്ചർ നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് പി.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി. സി.സി മെമ്പർ കരിമ്പിൽ കൃഷ്ണൻ അനുസ്മരണപ്രഭാഷണം നടത്തി. ടിവി .കുഞ്ഞിരാമൻ, അഡ്വ.എം.വിനോദ്കുമാർ, എ.ജയരാമൻ, ടിപി.ധനേഷ്,കെ.രാഘവൻ, കെ ടി ഭാസ്കരൻ, കെ.പ്രഭാകരൻ, എം.ഗോപാലൻ, സി. ബാബു, പി വി.സന്ദീപ്, കെ.ശ്രീധരൻ എന്നിവർ സംസാരിച്ചു. സുരേഷ് കുമാർ സ്വാഗതവും എ.പി. .സുരേന്ദ്രൻ നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ ഇക്കഴിഞ്ഞ എസ്.എസ്. എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ ഷിബിന, അക്ഷയ , ശലഭ, എന്നിവർക്ക് എൻഡോവ്മെന്റ് കൈമാറി.