nss

പയ്യന്നൂർ: ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീം റീജണൽ,ജില്ലാ കൺവീനർമാർക്കും, പി.എ.സി. മെമ്പർമാർക്കുമുള്ള

ദ്വിദിന സംസ്ഥാനതല ട്രെയിനിംഗ് ക്യാമ്പ് കാനായി യമുനാ തീരത്ത് തുടങ്ങി.പുതിയ അദ്ധ്യയന വർഷം പൊതു വിദ്യാഭ്യാസ രംഗത്തെ ഇടപെടൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമായി 145 പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്.

ടി. ഐ. മധുസൂദനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.ഹയർ സെക്കൻഡറി അക്കാഡമിക് ജോ. ഡയറക്ടർ ഡോ.ആർ.സുരേഷ്കുമാർ മുഖ്യ പ്രഭാഷണം നടത്തി. സ്റ്റേറ്റ് എൻ.എസ് എസ് ഓഫിസർ ഡോ.ആർ.എൻ.അൻസാർ മുഖ്യാതിഥിയായിരുന്നു.സ്റ്റേറ്റ് പ്രോഗ്രാം കോർഡിനേറ്റർ ഡോ.ജേക്കബ് ജോൺ അദ്ധ്യക്ഷത വഹിച്ചു. ആർ.പി.സി.മാരായ പി.ബി.ബിനു, ഡോ.എൻ.രാജേഷ് സംസാരിച്ചു.രണ്ടു ദിവസങ്ങളിൽ അരങ്ങ്, സമദർശൻ, മീഡിയാ വർക്ക്ഷോപ്പ് പരിസ്ഥിതി ദർശനം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ് നടക്കും. പുതിയ പ്രവർത്തന പദ്ധതികളും അവതരിപ്പിച്ചു. മനോജ്കുമാർ കണിച്ചുകുളങ്ങര സ്വാഗതവും ക്യാമ്പ് ഡയറക്ടർ ശ്രീധരൻ കൈതപ്രം നന്ദിയും പറഞ്ഞു.