
തളിപ്പറമ്പ്: മണ്ണിനെയും പ്രകൃതിയെയും അടുത്തറിയാനും കൃഷിപാഠങ്ങൾ ജീവിതത്തിൽ പകർത്താനുമായി മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് വളണ്ടിയർമാർ നിർമ്മിച്ച വിത്തു പന്തുകൾ ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് മണ്ണിലേക്കെറിഞ്ഞു. ചാണകവും വളക്കൂറുള്ള മണ്ണും സ്കൂളിലെത്തിച്ച് അവ കുഴച്ച് ഉരുളകളാക്കി അവയ്ക്കുള്ളിൽ വിത്തുകൾ നിക്ഷേപിച്ചാണ് വളണ്ടിയർമാർ വിത്തു പന്തുകൾ തയ്യാക്കിയത്. പിന്നീട് അവ ഉണക്കി സൂക്ഷിക്കുകയായിരുന്നു. മൂത്തേടത്തെ എൻ എസ് എസ് വളണ്ടിയർമാർ ഇത്തരത്തിൽ ആയിരത്തിലധികം വിത്തു പന്തുകൾ തയ്യാറാക്കി ഉണക്കി സൂക്ഷിച്ചിരുന്നു. പി.ടി.എ പ്രസിഡന്റ് ടി.വി വിനോദ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പി. ഗീത, പി.എ. സി. മെമ്പർ കെ.പി.റിജു , സ്റ്റാഫ് പ്രതിനിധി എ.ദേവിക തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു . പ്രോഗ്രാം ഓഫീസർ പി.വി.രസ്നാമോൾ സ്വാഗതവും വളണ്ടിയർ ലീഡർ ടി.പി. ഗൗതം ഗോവിന്ദ് നന്ദിയും പറഞ്ഞു.