photo
മോഷണം നടന്ന സ്റ്റുഡിയോവിൽ എസ് ഐ സാംസണും സംഘവും പരിശോധന നടത്തുന്നു

പഴയങ്ങാടി:കല്യശ്ശേരി ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ സ്റ്റുഡിയോ കുത്തിതുറന്ന് ഒരു ലക്ഷം രൂപയുടെ ക്യാമറ മോഷണം നടത്തിയതായി പരാതി. അഞ്ചാംപീടിക സ്വദേശിയായ പ്രേംകുമാറിന്റ ഉടമസ്തതയിലുള്ള പ്രസൂൺ ഡിജിറ്റൽ സ്റ്റുഡിയോവിലാണ് മോഷണം നടന്നത്.ഇവിടെയുണ്ടായിരുന്ന 2000 രൂപയുടെ ചെറിയ ക്യാമറ ഉപേക്ഷിച്ചു പോയ നിലയിലാണ്.ഇന്നലെ പുലർച്ചയോടെയാണ് മോഷണം നടന്നത് എന്നാണ് അനുമാനം. സമിപമുള്ള സി.സി.ടി.വി ക്യാമറയിൻ മോഷ്ടവ് എന്ന് കരുതപ്പെടുന്ന വ്യക്തി മോട്ടോർ ബൈക്കിൽ പോകുന്ന ചിത്രം പതിഞ്ഞിട്ടുണ്ട് എന്നാണ് പൊലീസ് നൽകുന്ന വിവരം.കൂടുതൽ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചു വരികയാണ് പൊലീസ്.രാവിലെ സ്റ്റിഡിയോ തുറക്കാൻ എത്തിയപ്പോഴാണ് ഉടമസ്ഥൻ മോഷണ വിവരം അറിയുന്നത്. കണ്ണപുരം എസ്.ഐ. സാംസണും സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി.