uni

കണ്ണൂർ: കണ്ണൂർ സർവകലാശാല അസോ.പ്രൊഫസർ തസ്തികയിലേക്ക് നിയമനം നൽകുന്നതിന് വേണ്ടി പ്രസിദ്ധീകരിച്ച താൽക്കാലിക പട്ടികയിൽ ഒന്നാം റാങ്ക് നൽകിയിട്ടുള്ള ഡോ.പ്രീയാവർഗീസിനെ അയോഗ്യയാക്കണമെന്നാവശ്യപ്പെട്ട് സെനറ്റ് അംഗം ഡോ. ആർ.കെ ബിജു വി.സിക്ക് കത്തുനൽകി.അദ്ധ്യാപന പരിചയ സർട്ടിഫിക്കറ്റിനു പകരം കേരള വർമ്മ കോളേജ് പ്രിൻസിപ്പൽ നൽകിയ എംപ്‌ളോയ്‌മെന്റ് സർട്ടിഫിക്കറ്റാണ് അപേക്ഷയോടൊപ്പം പ്രീയാവർഗീസ് ഹാജരാക്കിയതെന്നും യു.ഡി.എഫ് അനുകൂലിയായ സെനറ്റ് അംഗം കത്തിൽ ആരോപിച്ചിട്ടുണ്ട്.

സ്‌ക്രീനിംഗ് കമ്മിറ്റിയെ കബളിപ്പിക്കുന്നതിന് ബോധപൂർവ്വമാണ് ഈ നീക്കമെന്നും ഡോ.ബിജു ആരോപിച്ചിട്ടുണ്ട്. കണ്ണൂർ സർവകലാശാലയിൽ മലയാളത്തിൽ ഇന്റർവ്യൂ കഴിഞ്ഞു ഏഴുമാസമായിട്ടും ഫിസിക്കൽ വെരിഫേേിക്കഷൻ പോലും നടത്താതെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് ദുരൂഹമാണെന്നും കത്തിൽ പറയുന്നു.
വിവരാവകാശ രേഖകൾ പ്രകാരം ഡോ.പ്രീയാവർഗീസിന് 2015 ജൂലായ് 29 മുതൽ 2018 ഫെബ്രുവരി ഒൻപതുവരെ ഫാക്കൽട്ടി ഡെവലപ്‌മെന്റ് പ്രോഗ്രാം പ്രകാരം പി. എച്ച്.ഡി പോഗ്രാമിനും തുടർന്ന് 2019 ആഗസ്റ്റ് 7 മുതൽ 2021ജൂൺ 15വരെ കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റ് ഡയറക്ടറായും സേവനം അനുഷ്ഠിക്കുകയാണ് ചെയ്തത്. കൂടാതെ 2021ജൂലായ് 7 മുതൽ 2021 ജൂൺ 15വരെ കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റ് ഡയറക്ടറായും സേവനം അനുഷ്ഠിക്കുകയാണ് ചെയ്തത്.
പക്ഷെ കണ്ണൂർ സർവകലാശാലയിൽ അധ്യാപന പരിചയം തെളിയിക്കുവാൻ വേണ്ടി ഹാജരാക്കിയ എംപ്‌ളോയ്‌മെന്റ് സർട്ടിഫിക്കറ്റിൽ ഈക്കാര്യങ്ങൾ ഒന്നുംതന്നെ രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് സ്‌ക്രീനിംഗ് കമ്മിറ്റി അംഗങ്ങൾക്ക് മേൽപറഞ്ഞ കാര്യങ്ങൾ പരിശോധിക്കുവാൻ കഴിഞ്ഞിട്ടില്ലെന്നും യു.ജി.സി ചട്ടപ്രകാരം ഗവേഷണകാലവും അനദ്ധ്യാപക തസ്തികയിലുള്ള ഡെപ്യൂട്ടേഷൻ കാലവും അദ്ധ്യാപന പരിചയമായി കണക്ക് കൂട്ടാനാവില്ലെന്നും കത്തിൽവിവരിക്കുന്നു. ഇവ പരിശോധിച്ച് പ്രീയാവർഗീസിനെ അയോഗ്യയാക്കണമെന്നും 15 വർഷത്തെ അധ്യാപനപരിചയമുള്ള രണ്ടാംറാങ്കുകാരനായ ഡോ. ജോസഫ്സ്‌കറിക്ക് നിയമനം നൽകണമെന്നുമാണ് കത്തിലെ ആവശ്യം.