clas

പെരിയ: കേരള കേന്ദ്ര സർവ്വകലാശാല സോഷ്യൽ വർക്ക് പഠന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഫീൽഡ് വർക്ക് പ്രവർത്തനത്തിന്റെ ഭാഗമായി മഹാത്മാ ബഡ്സ് സ്‌കൂളുമായി സഹകരിച്ച് രക്ഷകർതൃത്വവും പെരുമാറ്റ വ്യത്യാസവും എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. കാർത്ത്യായനി ഉദ്ഘാടനം ചെയ്തു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുമ കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ ആശുപത്രി ജൂനിയർ മെഡിക്കൽ കൺസൾട്ടന്റ് ഡോ. ശ്രീജിത്ത് കൃഷ്ണൻ ക്ലാസ് നയിച്ചു. ബഡ്സ് സ്‌കൂളിൽ ആരംഭിക്കുന്ന യോഗ ക്ലാസ്സിന്റെ ഉദ്ഘാടനം സർവകലാശാല യോഗ വിഭാഗം തലവൻ ഡോ. സുബ്രഹ്മണ്യ പൈലൂർ നിർവ്വഹിച്ചു. സോഷ്യൽ വർക്ക് വിഭാഗം അധ്യാപിക ഡോ.ജില്ലി ജോൺ, ബഡ്സ് സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് ഹക്കീം കുന്നിൽ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ സുനിത വി.വി. തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വിദ്യാർത്ഥികളായ വിജയലക്ഷ്മി പി.ആർ, യദുകൃഷ്ണൻ പി. എന്നിവർ നേതൃത്വം നൽകി.