photo-1

കണ്ണൂർ. തലാസീമിയ രോഗ നിർമ്മാർജ്ജനത്തിന് അടിയന്തിര നടപടി സ്വീകരിക്കാൻ സർക്കാർ മുന്നോട്ട് വരണമെന്ന് കേരള ബ്ലഡ് പേഷ്യന്റ്‌സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന ജനറൽ കൺവീനർ കരീം കാരശ്ശേരി ആവശ്യപ്പെട്ടു. കൗൺസിൽ കണ്ണൂർ ജില്ല കമ്മി​റ്റി സംഘടിപ്പിച്ച അംഗങ്ങളുടെയും ഭാരവാഹികളുടേയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കൗൺസിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.വി.അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. യൂസുഫ് മട്ടന്നൂർ, ഖമർ ഷരീഫ്, കെ. മുനീർ എന്നിവർ സംബന്ധിച്ചു.ബാഗ്ലൂർ നാരായണ ഹൃദാലയത്തിൻ കീഴിലെ മസുംദാർ ഷാ സെന്ററിൽ വെച്ച് തലാസീമിയ രോഗത്തിന് മജ്ജമാ​റ്റി വെക്കൽ ശസ്ത്രക്രിയ നടത്തിയതിനെ തുടർന്നുണ്ടായ അണുബാധമൂലം മരണമടഞ്ഞ നിലോഫർ എന്ന പതിനേഴ് കാരിയുടെ കക്കാടിലെ വസതി കൗൺസിൽ അംഗങ്ങളും ഭാരവാഹികളും സന്ദർശിച്ചു.