ngo
എൻ ജി ഒ അസോസിയേഷൻ സിവിൽ സ്റ്റേഷൻ മാർച്ച് സംസ്ഥാന സെക്രട്ടറി വി ദാമോദരൻ ഉദ്‌ഘാടനം ചെയ്യുന്നു

കാസർകോട്: സർക്കാർ വിഹിതമില്ലാതെയും ഒ പി ചികിത്സ ഉൾപ്പെടുത്താതെയും നടപ്പിലാക്കിയ മെഡിസെപ്പിൽ
രജിസ്റർ ചെയ്ത ആശുപത്രികളിൽ ലഭ്യമായ എല്ലാ മെഡിക്കൽ വിഭാഗങ്ങളിലെയും ചികിത്സ ഉറപ്പാക്കണമെന്ന്
കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വി ദാമോദരൻ ആവശ്യപ്പെട്ടു. സർക്കാർ വിഹിതം
ഉൾപ്പെടുത്തി മെഡിസെപ് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ മെച്ചപ്പെടുത്തുക, കുടിശ്ശികയായ നാലു ഗഡു ക്ഷാമ ബത്ത അനുവദിക്കുക ,മരവിപ്പിച്ച ലീവ് സറണ്ടർ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്
എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ സിവിൽ സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .ജില്ലാ പ്രസിഡന്റ് എ.ടി ശശി അദ്ധ്യക്ഷത വഹിച്ചു. കൊളത്തൂർ നാരായണൻ ,കെ.സി സുജിത് കുമാർ, കെ.എം. ജയപ്രകാശ്, ലോകേഷ് എം.ബി.ആചാർ, ശശി കമ്പല്ലൂർ,സി.കെ.അരുൺ കുമാർ , വി.എം.രാജേഷ്, വി.ടി.പി.രാജേഷ്, വത്സലാ കൃഷ്ണൻ, എം.ടി.പ്രസീത, എസ്.എം.രജനി, എം.മാധവൻ നമ്പ്യാർ, ഗിരീഷ് ആനപ്പെട്ടി എന്നിവർ പ്രസംഗിച്ചു.