ഇരിട്ടി: കിളിയന്തറ സർവ്വീസ് സഹകരണ ബാങ്കിന്റെ ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന 70-ാം വാർഷികാഘോഷങ്ങൾ സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു.
സണ്ണി ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ കലണ്ടർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ പ്രകാശനം ചെയ്തു. സ്ഥാപക അംഗങ്ങളെ പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി ആദരിച്ചു. കേന്ദ്രസംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് വി.കെ. ജോസഫ് ഉപഹാര സമർപ്പണം നടത്തി. പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം. വിനോദ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ. കെ. ഹമീദ്, കെ.എൻ. പത്മാവതി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മുജീബ് കുഞ്ഞിക്കണ്ടി, മിനി പ്രസാദ്, മുൻ ബാങ്ക് പ്രസിഡന്റുമാരായ സി. കൃഷ്ണൻ, ടോം മാത്യു, സഹകരണസംഘം യൂണിറ്റ് ഇൻസ്‌പെക്ടർ പി. ജയശ്രീ, ബാങ്ക് ഓഡിറ്റർ ബി.എം. ജയകൃഷ്ണൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സക്കീർ ഹുസൈൻ, എം.എസ്. അമർജിത്ത്, എൻ.ഐ. സുകുമാരൻ, അൽഫോൺസ്, പി.കെ. ചന്ദ്രൻ, അജയൻ പായം, വി. ബാലകൃഷ്ണൻ, കെ.ആർ. ശ്രീധരൻ , കെ.സി. ജോസഫ്, കെ.പി. റാഫി, സജി പി. മാത്യു എന്നിവർ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് എൻ.എം. രമേശൻ സ്വാഗതവും സെക്രട്ടറി എൻ. അശോകൻ നന്ദിയും പറഞ്ഞു.

ആഘോഷ പരിപാടികളുടെ ഭാഗമായി കാർഷിക സെമിനാർ, കർഷകരെ ആദരിക്കൽ, മുൻകാല ജീവനക്കാരെയും ഭരണസമിതിയെയും ആദരിക്കൽ, മെഗാ മെഡിക്കൽ ക്യാമ്പ്, പ്രവാസി സംഗമം, വ്യാപാരി വ്യവസായി സംഗമം, വിദ്യാർത്ഥി യുവജന സംഗമം, അഖിലേന്ത്യാ വോളിബാ ൾ ടൂർണമെന്റ് എന്നിവയും നടത്തും. മാർച്ച് മാസം വിളംബര ഘോഷയാത്രയോടെ ആഘോഷപരിപാടികൾ സമാപിക്കും.

കിളിയന്തറ സർവ്വീസ് സഹകരണ ബാങ്ക് 70ാം വാർഷികാഘോഷ പരിപാടികൾ സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.