trophy

ചെറുവത്തൂർ: എസ്.എസ്.എൽ.സി ,പ്ലസ്‌ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച കുട്ടികൾക്കും രാജ്യപുരസ്‌കാര അവാർഡ് നേടിയ സ്‌കൗട്ട്,ഗൈഡ് അംഗങ്ങളെയും കാസർകോട് ജില്ലാ സ്‌പോർട്‌സ് വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂൾ കായികാദ്ധ്യാപകൻ കെ.മധുസൂദനനെയും അനുമോദിച്ചു. കുട്ടമത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ കുട്ടമത്ത് പി.ടി.എ, എസ്.എം.സി കമ്മറ്റികളുടെ അനുമോദനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സി.ജെ. സജിത്ത് ഉദ്ഘാടനം ചെ യ്തു.പി.ടി.എ പ്രസിഡൻറ് എം രാജൻ അദ്ധ്യക്ഷത വഹിച്ചു.

ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ കെ.രമണി ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ സി.വി.ഗിരീശൻ ,വാർഡ് മെമ്പർമാരായ രാജേന്ദ്രൻ പയ്യാടക്കത്ത് ,പി.വസന്ത ,എസ്.എം.സി രാഘവൻ വയലിൽ ,പ്രഥമാദ്ധ്യാപകൻ കെ.ജയചന്ദ്രൻ ,അദ്ധ്യാപകരായ ടി.വി.രഘുനാഥ്, വി.പ്രമോദ് കുമാർ ,സി.ബാലകൃഷ്ണൻ, എം.ദേവദാസ് എന്നിവർ സംസാരിച്ചു .സ്കൂൾ പ്രിൻസിപ്പൽ ടി.സുമതി സ്വാഗതവും ആഘോഷ കമ്മറ്റി കൺവീനർ എം.മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.