aids

കാഞ്ഞങ്ങാട്: എച്ച് ഐ വി പ്രതിരോധ സന്ദേശം കലയിലൂടെ അവതരിപ്പിച്ച് വിദ്യാർത്ഥികൾ. പാട്ട്, നൃത്തം, പ്രസംഗം, ഏകാഭിനയം തുടങ്ങിയ കലകളിലൂടെയാണ് എച്ച്. ഐ. വി പ്രതിരോധ സന്ദേശം യുവ തലമുറയിൽ എത്തിച്ചത്.
2025ൽ സംസ്ഥാനത്ത് പുതിയ എച്ച്.ഐ.വി ബാധിതർ ഇല്ലാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്കായി ' ഒ.എസ്.ഒ.എം ' ജില്ലാതല ടാലന്റഡ് ഷോ നടത്തിയത്.

നെഹ്റു കോളേജിൽ നഗരസഭാ ചെയർപേഴ്സൺ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ.കെ.വി.മുരളി അദ്ധ്യക്ഷത വഹിച്ചു. ഡി.എം.ഒ ഡോ.എ.വി.രാംദാസ് മുഖ്യപ്രഭാഷണം നടത്തി.കൗൺസിലർ ശോഭ, അബ്ദുൾ ലത്തീഫ് മഠത്തിൽ, ശ്രീജിത്ത്, വിജയകുമാർ, ഡോ.കെ.വി.വിനേഷ് കുമാർ, എ.അശ്വതി, പി.അനന്തു എന്നിവർ സംസാരിച്ചു. ഡോ.ടി.പി.ആമിന സ്വാഗതവും എസ്.സയന നന്ദിയും പറഞ്ഞു.