photo
ഡി.വൈ.എഫ്.ഐ സംസ്ഥാന തല ജാഥക്ക് പിലാത്തറയിൽ നൽകിയ സ്വീകരണത്തിൽ ജാഥാ ലീഡർ വി.വസീഫ് പ്രസംഗിക്കുന്നു.

പഴയങ്ങാടി:കേരളത്തിലെ മതനിരപേക്ഷത അട്ടിമറിക്കാൻ ആർ.എസ്.എസിനൊപ്പം കോൺഗ്രസും ശ്രമിക്കുകയാണെന്ന് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ്. സ്വതന്ത്രദിനത്തിൽ നടത്തുന്ന ഫ്രീഡം സ്ട്രീറ്റിന്റെ ഭാഗമായുള്ള സംസ്ഥാന തല വടക്കൻമേഖല ജാഥയ്ക്ക് പിലാത്തറയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആർ എസ് എസിന്റെ ഒരു അജണ്ടയും കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല. രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളെ കേന്ദ്ര സർക്കാർ വിറ്റുതുലയ്ക്കുകയാണെന്നും വസീഫ്, പറഞ്ഞു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സർക്കാർ കേരളത്തിലെ മതനിരപേക്ഷത അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.കെ. പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. ജാഥാമാനേജർ എസ്.ആർ.അരുൺ ബാബു, ജാഥാംഗങ്ങളായ ആർ.രാഹുൽ, എം.വിജിൻ എം.എൽ.എ, എം.വി.ഷിമ, മീനു, സി.പി.ഷിജു.സരിൻ ശശി, തുടങ്ങിയവർ സംസാരിച്ചു .