മാണിയാട്ട്: കനിവ് പാലിയേറ്റീവ് സൊസൈറ്റി മാണിയാട്ട് ക്ലസ്റ്റർ വളണ്ടിയർ പരിശീലനം സി.പി.എം ജില്ലാ കമ്മിറ്റി അംഗം ടി.കെ രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കാറ്റാടി കുമാരൻ, ലോക്കൽ സെക്രട്ടറി കെ. മോഹനൻ, പാലിയേറ്റീവ് ജില്ലാ സെക്രട്ടറി പി.പി സുകുമാരൻ, പഞ്ചായത്ത് സെക്രട്ടറി എം.കെ വിജയകുമാർ, പ്രസിഡന്റ് സി.കെ രവി, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.വി സുജാത, പിലിക്കോട് പഞ്ചായത്ത് മെമ്പർ സി.വി ചന്ദ്രമതി, പഞ്ചായത്ത് സമിതി അംഗം ടി.വി ബാലൻ എന്നിവർ സംസാരിച്ചു. പാലിയേറ്റീവ് ട്രെയിനർ ബി. അജയ് കുമാർ ക്ലാസെടുത്തു. മാണിയാട്ട് ക്ലസ്റ്റർ പ്രസിഡന്റ് തമ്പാൻ കീനേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി എ.എം മേരി സ്വാഗതവും ട്രഷറർ ടി.വി ശോഭിത് നന്ദിയും പറഞ്ഞു.