1

കാസർകോട്: കാസർകോട് ടൗൺ ജി.യു.പി സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന 'ഇംഗ്ലീഷിയ' തീയറ്റർ വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി. കളിയിലൂടെയും നാടകങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും നൃത്തത്തിലൂടെയും പാട്ടിലൂടെയും കുട്ടികൾ കടന്നുപോയപ്പോൾ ഇംഗ്ലീഷ് ഭാഷയെ എളുപ്പത്തിൽ കുട്ടികളിലെത്തിക്കാൻ കഴിഞ്ഞു.

സ്കൂളിൽ നടന്ന എപ്പിസോഡ് ഒന്നിൽ ഏഴാം ക്ലാസിലെ കുട്ടികൾക്കായിരുന്നു പ്രവേശനം. സാങ്കേതിക വിദ്യകളിലൂടെയും ലാംഗ്വേജ് ലാബിലൂടെയും കുട്ടികൾ ഭാഷയിലെ വിവിധ നൈപുണികളായ ലിസണിംഗ്, സ്പീക്കിംഗ് , റൈറ്റിംഗ്, റീഡിംഗ് എന്നിവയിലൂടെ കടന്നുപോയി ഇംഗ്ലീഷ് ഭാഷയെ അടുത്തറിയാൻ കുട്ടികൾക്ക് സാധിച്ചു. തീയറ്ററിന് സ്റ്റേറ്റ് റിസോഴ്സ് അദ്ധ്യാപകരായ മഞ്ജുനാഥ ഭട്ട്, സർവ്വമംഗളാറാവു, ഷേർളി ഹൈസിന്ത് തുടങ്ങിയവർ നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് ജയശ്രീ, അദ്ധ്യാപകരായ കനകലത, രാധാമണി റാംമനോഹർ, അനുവിന്ദ്, പി.ടി.എ പ്രസിഡന്റ് അനിൽകുമാർ എന്നിവർ സന്ദർശിച്ചു.