kiney
സൗജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പിൽ ഡോ. സന്ദീപ് ശ്രീധരൻ ക്ലാസ്സെടുക്കുന്നു

തലശ്ശേരി: പാറാൽ പൊതുജന വായനശാലയുടെയും പാറാൽ കൺസൾട്ടിംഗ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ ബൈത്തുൽമാൽ തലശ്ശേരിയുടെ സഹകരണത്തോടെ സൗജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ.എം ജമുനാറാണി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ടി. ഗീത അദ്ധ്യക്ഷത വഹിച്ചു. തലശ്ശേരി ബൈത്തുൽമാൽ ട്രഷറർ പ്രൊഫസർ എ.പി സുബൈർ ക്യാമ്പ് വിശദീകരണം നടത്തി. പ്രശസ്ത വൃക്ക രോഗ വിദഗ്ദ്ധൻ ഡോ. സന്ദീപ് ശ്രീധരൻ ബോധവത്കരണ ക്ലാസ് നടത്തി. വായനശാല പ്രസിഡന്റ് എം.കെ ഹരിദാസൻ ഉപഹാരം സമർപ്പിച്ചു. നഗരസഭ കൗൺസിലർ കെ. സിന്ധു, തലശ്ശേരി ബൈത്തുൽമാൽ സെക്രട്ടറി കെ.പി ഉമ്മർകുട്ടി സംസാരിച്ചു. സി.വി രാജൻ പെരിങ്ങാടി സ്വാഗതവും പ്രേംരാജ് പാറാൽ നന്ദിയും പറഞ്ഞു.