vanitha
എരവിൽ ഗ്രാമവേദി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന വനിത പ്രതിരോധ പരിശീലനം

ചെറുവത്തൂർ: വനിതകൾക്ക് നേരെയുള്ള അപ്രതീക്ഷിത അക്രമങ്ങളെ തരണം ചെയ്യാനുള്ള മനസ്സാന്നിദ്ധ്യവും പ്രതിരോധ രക്ഷാമാർഗവും പഠിപ്പിച്ചു വനിതാപൊലീസ്. എരവിൽ ഗ്രാമവേദി വനിതാവേദിയുടെ ആഭിമുഖ്യത്തിലാണ്, കാസർകോട് ഡിഫൻസ് പൊലീസ് സെൽ അടിയന്തര സാഹചര്യങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള പരിശീലനം നൽകിയത്.

വീടുകളിൽ നിന്നും പൊതുഇടങ്ങളിൽ നിന്നും ആക്രമണം നേരിട്ടാൽ രക്ഷപ്പെടാനുളള ഇരുപതോളം പ്രതിരോധ തന്ത്രങ്ങളാണ് പരിശീലിപ്പിച്ചത്. കാസർകോട് ഡിസ്ട്രിക്ട് സെൽഫ് ഡിഫൻസ് ടീം അംഗങ്ങളായ ടി.വി സജിത, സി.പി.കെ പ്രസീത, ടി. രമ്യത എന്നിവരാണ് പരിശീലനം നൽകിയത്. ബാലചന്ദ്രൻ എരവിൽ ഉദ്ഘാടനം ചെയ്തു. അഡ്വ. സജിത മനു അദ്ധ്യക്ഷത വഹിച്ചു. കെ. അനിത, ശ്രുതി അഖിൽ, കെ. രാജു, എം. കേശവൻ എന്നിവർ സംസാരിച്ചു.