
മട്ടന്നൂർ: മട്ടന്നൂർ നഗരസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ എൽ.ഡി.എഫും കോൺഗ്രസും പ്രഖ്യാപിച്ചു. എന്നാൽ യു.ഡി.എഫിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
നിലവിലുള്ള 35 നഗരസഭ വാർഡുകളിൽ എൽ.ഡി.എഫിൽ നിന്ന് സി.പി.എം 29, സി.പി.ഐ, ജെ.ഡി.എസ്, ഐ.എൻ.എൽ എന്നീ കക്ഷികൾ ഒന്ന് വീതവും 3 എൽ.ഡി.എഫ് സ്വതന്ത്രരുമാണ് മത്സരിക്കുന്നത്.
നിലവിൽ നഗരസഭ കൗൺസിൽ അംഗങ്ങളായി പ്രവർത്തിച്ചുവരുന്ന 9 പേർ ഇത്തവണയും സ്ഥാനാർത്ഥികളാണ്. ഇതിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായിട്ടുള്ള വി.പി. ഇസ്മയിൽ, ഷാഹിന സത്യൻ, പ്രസീന എന്നിവരും നേരത്തെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആയിരുന്ന എൻ. ഷാജിത്തും ഭരണസമിതി അംഗങ്ങളായിട്ടുളള ഏരിയ കമ്മിറ്റി അംഗം വി.കെ സുഗതൻ, കെ. മജീദ്, ബിന്ദുപറമ്പൻ, പി. റീത്ത, പി. രാജിനി, എം. ഷീബ, കെ. രജത എന്നിവരും മത്സരിക്കുന്നുണ്ട്. കൂടാതെ, പുതുമുഖങ്ങളായി സി.പി.എം പഴശ്ശി സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ട്രേഡ് യൂനിയൻ നേതാവുമായ പി. ശ്രീനാഥ്, യുവജന സംഘടനാ രംഗത്തെ പ്രധാന പ്രവർത്തകരായ എം. രഞ്ജിത്ത്, ഇ. ശ്രീജേഷ്, സിജിൽ, പ്രമിജ ഷാജി, ഷിജില മോഹൻ എന്നിവരും മഹിള പ്രവർത്തകരായ കെ.എം ഷീബ, രജത, കുടുംബശ്രീയിൽ പ്രവർത്തിച്ചു വരുന്ന ഒ. ചിത,, സൗമ്യ ശ്രീജ പള്ളിപ്രവൻ, അനിത, ശ്രീന, നിഷ എന്നിവരും സ്ഥാനാർത്ഥികളാണ്. സ്വാന്തന പരിചരണ രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്ന സി.പി വാഹിദ, പി.എം സീമ, സി. ശ്രീജ എന്നിവരും മത്സരരംഗത്തുണ്ട്. പി മുഹമ്മദ് മുസൽ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കും. മഹിള ജനതാദൾ ജില്ലാ പ്രസിഡന്റ് രാജിനിയും മത്സരിക്കുന്നുണ്ട്.
കോൺഗ്രസ് സ്ഥാനാർത്ഥികളും വാർഡും
1 മണ്ണൂർ: പി. രാഘവൻ. 2 പാേറാറ: കെ. പ്രിയ. 3 ഏളന്നൂർ: കെ. അഭിനേഷ്. 4 കീച്ചേരി: സുബൈദ. 9 പെരുവയൽക്കരി: സി.പി ശോഭന. 11 കായലൂർ: റഫീഖ് പരിയാരം. 12 കോളാരി: കെ. റീന. 13 പരിയാരം: സുധീന്ദ്രൻ. 14 അയ്യല്ലൂർ: കെ.സി ഗീത. 15 ഇടവലിക്കൽ: ടി.വി രത്നാവതി. 18 കരേറ്റ: കെ.സി. ശിബിന. 19 കുഴിക്കൽ: സുരേഷ് മാവില. 20 കയനി: സുബൈദ. 21 പെരിഞ്ചേരി: കെ. മിനി. 22 ദേവർകാട്: ശ്രുതി റിജേഷ്. 23 കാര: ആർ.കെ. പ്രീത. 24 നെല്ലൂന്നി: പി.ആർ ഭാസ്കരഭാനു. 25. ഇല്ലംഭാഗം: പി. രജിന. 27. എയർപോർട്ട്: എം. രേഷ്മ. 28 മട്ടന്നൂർ: ടി. സുചിത. 29. മട്ടന്നൂർ ടൗൺ: കെ.വി. പ്രശാന്ത്. 32 ഉത്തിയൂർ: കെ.വി ജയചന്ദ്രൻ. 33 മരുതായി: സി. അജിത്ത്കുമാർ. 34 മേറ്റടി: സി. അനിത.