con

കണ്ണൂർ: അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യാ ദിനം മുതൽ 13 വരെ, ആസാദി കി ഗൗരവ് പദയാത്ര നടത്താൻ ഡി.സി.സി നേതൃകൺവെൻഷൻ തീരുമാനിച്ചു. ആഗസ്റ്റ് 15ന് രാവിലെ ഡി.സി.സി ഓഫീസിൽ സ്വാതന്ത്ര്യ സ്മൃതി ദിനം ആഘോഷിക്കാനും ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും 15 ന് ആസാദി കി ഗൗരവ് പദയാത്രകൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

കെ.പി.സി.സി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ ആർ.എസ്.എസ്,​ സംഘപരിവാർ അജണ്ട നടപ്പിലാക്കി മുന്നോട്ടു പോകാനുള്ള കേന്ദ്രസർക്കാറിന്റെ നയത്തിന് ചൂട്ടുപിടിക്കുകയാണ് കേരളത്തിലെ പിണറായി സർക്കാറെന്ന് അദ്ദേഹം ആരോപിച്ചു. യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് അദ്ധ്യക്ഷനായി.