കോഴിക്കോട്:അഖില വിശ്വ ഗായത്രി പരിവാറിന്റെ ആഭിമുഖ്യത്തിൽ വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരു വരാശ്രമത്തിൽ സംഘടിപ്പിച്ച ഗായത്രി യജ്ഞം ഗായത്രി പരിവാർ സൗത്ത് ഇന്ത്യൻ കോർഡിനേറ്റർ യു.കെ ഉമേഷ് ശർമ്മ ഉദ്ഘാടനം ചെയ്തു. ജ്യോതിഷ് പ്രഭാകർ അദ്ധ്യക്ഷത വഹിച്ചു. സുധീഷ് കേശവപുരി, ഇ.എം ജ്യോതിലേയൻ, റെനീഷ പൊറ്റമ്മൽ ,സുജാത കക്കുഴിപ്പാലം, എന്നിവർ പ്രസംഗിച്ചു.