2
സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂളിൽ നടന്ന മെഹന്തി ഫെസ്റ്റിൽ നിന്ന്

കൊടിയത്തൂർ:സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂളിൽ ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി 'മൈലാഞ്ചി മൊഞ്ച് ' മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. മൈലാഞ്ചി മൊഞ്ച് പ്രധാനാദ്ധ്യാപിക എ.കെ.കദീജ ഉദ്ഘാടനം ചെയ്തു. ക്ലാസുകളിൽ മൈലാഞ്ചിപ്പാട്ടുകളും അരങ്ങേറി.പി.സി.മുജീബ് റഹിമാൻ അദ്ധ്യക്ഷത വഹിച്ചു. സി.കെ. ഫസീല ,വി.ഹസീന, പി.പി.ഷഹനാസ്, ടി.ബേനസീറ, സി.ശബാന ആമിനക്കുട്ടി.പി.മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.ഫൈഹ, അഫീഫ എന്നിവർ ഒന്നാം സ്ഥാനവും സിയ ഹാരിസ്, ഹിബ ഫാത്തിമ രണ്ടാം സ്ഥാനവും ,മിഷ് വ ഫാത്തിമ, അയിഷ ലാമിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.