2
പുഴിക്കിനട പാലത്തിന്റെ അടിത്തറ തകർന്ന നിലയിൽ

പേരാമ്പ്ര: പുഴിക്കിനട പാലം അടിത്തറ തകർന്നത് യാത്രക്കാരിൽ ആശങ്ക ഉയർത്തുന്നു. പാലത്തിന്റെ ഇരുവശത്തും കൃഷി ഇടമായതിനാൽ ചതുപ്പ് നിലത്ത് വെള്ളക്കെട്ട് പതിവാണ്. വർഷകാലത്ത് പാലത്തിനടിയിലൂടെ ശക്തമായ മലവെള്ള പാച്ചിലുമാണ്. കടിയങ്ങാട് നിന്നും മൂരികുത്തി, പേരാമ്പ്ര, വഴി കോഴിക്കോടിനെയും. കല്ലൂർ, ചേനായിക്കടവ്, വേളം വഴി വടകരയെയും ബന്ധിപ്പിക്കുന്ന ബൈപാസ് റോഡിന്റ ആശ്രയം കൂടിയായ പാലത്തിലൂടെ കടന്ന് വേണം യാത്ര ചെയ്യാൻ. അപ്രോച് റോഡിന്റെ അവസ്ഥയും ശോചനീയാവസ്ഥയിലാണ്. കൂത്താളി പഞ്ചായത്ത് രണ്ടാം വാർഡും ചങ്ങരോത്ത് പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡും തമ്മിൽ ബന്ധിപ്പിക്കുന്ന പുഴിക്കിനട പാലം 1990-91ജെ.ആർ.വൈ പദ്ധതി വഴി 16000/-രൂപയും ജനകീയ കമ്മിറ്റി സമാഹരിച്ച പൊതുഫണ്ടും ശ്രമദാനവും കൂടിയാണ് പാലം നിർമാണം പൂർത്തീകരിച്ചത്. റോഡിന്റെയും പാലത്തിന്റെയും പുനർ നിർമാണം നടത്തണമെന്ന് പുല്ല്യോട്ട് ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.