chicken
chicken

കോഴിക്കോട്: ട്രോളിംഗ് നിരോധനവും വിലക്കുറവും കേരള ചിക്കന് പ്രിയമേറുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വൻ വിറ്റുവരവാണ് ഉണ്ടായത്. സെന്ററുകളിൽ ആവശ്യത്തിന് സ്റ്റോക്കുള്ളതാണ് വില കുറയാൻ കാരണമായത്. ട്രോളിംഗ് നിരോധനത്തോടെ മീൻ കുറഞ്ഞതും കിട്ടുന്ന മീനിന് തീവിലയും ആയതോടെയാണ് ആളുകൾ ചിക്കനിലേക്ക് തിരിഞ്ഞത്. കിലോയ്ക്ക് 200-250 രൂപയാണ് ചിക്കൻ വില. എന്നാൽ കേരള ചിക്കൻ 170-200 രൂപയ്ക്ക് ലഭിക്കും. മായം കലരാത്ത ചിക്കനെന്ന ഗുണവുമുണ്ട്. മഴക്കാലമായതിനാൽ കല്യാണം പോലുള്ള വിശേഷ ദിനങ്ങൾ കുറഞ്ഞതാണ് കേരള ചിക്കന്റെ ലഭ്യത കൂട്ടിയത്. ജില്ലയിലെ 35 ഔട്ട്ലെറ്റുകളിലും കോഴികൾ സ്റ്റോക്കുണ്ടെന്ന് അധികൃതർ പറയുന്നു. ഗുണമേന്മയുള്ള ചിക്കൻ ജില്ലയിൽ തന്നെ ഉത്പാദിപ്പിച്ച് മിതമായ നിരക്കിൽ നൽകുക എന്ന ലക്ഷ്യത്തോടെ 2017 നവംബറിലാണ് സർക്കാ‌ർ കേരള ചിക്കൻ ആരംഭിച്ചത്. കുടുംബശ്രീ പ്രവർത്തകർക്കാണ് നടത്തിപ്പ് ചുമതല.

 കേരള ചിക്കൻ ഇറച്ചി വില (ഇന്ന്)- 190

 കോഴി വില- 124

 പൊതുവിപണി- 220

 ജില്ലയിലെ ഔട്ട്ലെറ്റ്- 10

 ഫാം- 35

വിൽപ്പന

ട്രോളിംഗിന് മുമ്പ്

(ജൂൺ -1-7 വരെ)

7700 - കോഴികൾ

17000- ഇറച്ചി

(ജൂൺ-27-ജൂലായ് -3)

9100- കോഴികൾ

22021- ഇറച്ചി

 സർക്കാർ പിന്തുണയോടെയുള്ള സ്ഥാപനമായതിനാലാണ് വിലക്കുറവിൽ നൽകാൻ കഴിയുന്നത്. മിതമായ വിലയിൽ ഗുണമേന്മയുള്ള ചിക്കൻ ഉത്പാദിപ്പിച്ച് നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഡോ.സജീവ് കുമാർ, സി.ഇ.ഒ, കേരള ചിക്കൻ.

 ജില്ലയിലെ ഔട്ട്ലെറ്റുകൾ

നന്മണ്ട, നടുവണ്ണൂർ, ഉള്ള്യേരി, അത്തോളി, കൂട്ടാലിട, കായണ്ണ, പേരാമ്പ്ര, തൊട്ടിൽപാലം, കക്കട്ടിൽ, തൂണേരി.