news
എൻ.എൻ.അബ്ദുല്ല (60)

കുറ്റ്യാടി: കള്ളാട് നടുവിൽ ഞേണോൽ എൻ.എൻ.അബ്ദുല്ല (60) നിര്യാതനായി. ദീർഘകാലം അബുദാബി എയർപോർട്ടിൽ സേവനം അനുഷ്‌ഠിച്ചിരുന്നു. പിതാവ്: പരേതനായ അമ്മദ് ഹാജി. മാതാവ്: ചെങ്ങോട്ടേരി പാത്തു. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ്, റഹീദ്‌, നബീൽ (മൂവരും അബുദാബി എയർപോർട്ട് ) മരുമക്കൾ: റയീസ (വാണിമേൽ ) മുഫീദ, അസ്ലഹ (പയന്തോങ്ങ്) സഹോദരങ്ങൾ: കെ.പി.ആർ.സഫിയ, കരീം, റഷീദ്.