കോഴിക്കോട്: മഹാകവി മോയിൻകുട്ടി വൈദ്യർ രചിച്ച 'ബദറുൽ മുനീർ ഹുസ്‌നുൽ ജമാൽ 'എന്ന അനശ്വര പ്രണയ കാവ്യത്തിന് 150 വർഷം തികയുന്നതിന്റെ ഭാഗമായി ടാഗോർ സെന്റിനറി ഹാളിൽ തിങ്കളാഴ്ച വൈകിട്ട് നാലിന് നടക്കുന്ന ആഘോഷം സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി, കോഴിക്കോട് കോർപ്പറേഷന്റെ സഹായത്തോടെ നടക്കുന്ന പരിപാടിയിൽ സെമിനാറുകളും സാംസ്കാരിക സംഗമവും ഗാനമേളയുമുണ്ടാവും. മാപ്പിള കലാ അക്കാദമി ടീം നയിക്കുന്ന 'ഇശലിസം' മാപ്പിളപ്പാട്ട് വിരുന്നിൽ ഗായകരായ വിളയിൽ ഫസീല, ആദിൽ അത്തു, ഐ.പി സിദ്ദിഖ്, എം. എ ഗഫൂർ, ബെൻസീറ, അനാമിക, തൻഹ എന്നിവർ പങ്കെടുക്കും.
ഇത് സംബന്ധിച്ച വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ മുസാഫിർ അഹമ്മദ്, ജനറൽ കൺവീനർ ഡോ. അബ്ദുൽ ഹക്കീം, അക്കാദമി ചെയർമാൻ ഡോ.ഹുസൈൻ രണ്ടത്താണി, സെക്രട്ടറി ഫൈസൽ എളേറ്റിൽ എന്നിവർ പങ്കെടുത്തു.