kunnamangalam-news
പയിമ്പ്രയിൽ ആരംഭിച്ച ഞാറ്റുവേല ചന്ത കുരുവട്ടൂർ പ‌ഞ്ചായത്ത് പ്രസിഡണ്ട് എ.സരിത ഉദ്ഘാട നം ചെയ്യുന്നു.

കുന്ദമംഗലം: കുരുവട്ടൂർ അഗ്രികൾച്ചറിസ്റ്റ് സോഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പയമ്പ്ര ബസാറിൽ ഞാറ്റുവേല ചന്ത തുടങ്ങി. കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സരിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.സംഘം പ്രസിഡന്റ് സി.ജിതേഷ് , വാർഡ് മെമ്പർമാരായ കെ.മോഹൻദാസ്, സി.ടി ബിനോയ്, കൃഷി ഓഫീസർ രൂപക്ക്,കൃഷി അസിസ്റ്റൻ്റ് ബീന ,സംഘം സെക്രട്ടറി ശബരീശൻ എന്നിവർ പ്രസംഗിച്ചു.