കൊടിയത്തൂർ: മലയോരവും പനിച്ചു വിറയ്ക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പേരാണ് ഇവിടങ്ങളിൽ നിന്നു ചികിത്സ തേടിയെത്തിയത്. കൊടിയത്തൂർ, ചെറുവാടി,മുക്കം തുടങ്ങിയ മലയോര മേഖലകളിലാണ് പനി ബാധിതർ ഏറെയുള്ളത്. കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നൂറുകണക്കിനു രോഗികളാണ് ദിവസവും ചികിത്സ തേടിയെത്തുന്നത്. ഇവിടെ ഇന്നലെ ചികിത്സയ്‌ക്കെത്തിയ നാന്നൂറോളം പേരിൽ പകുതിയോളം പേരും പനിക്കും അനുബന്ധ രോഗങ്ങളുടെ ചികിത്സയ്ക്കുമായി എത്തിയവരാണ്. എന്നാൽ

ഒരാഴ്ച മുമ്പ് 400 താഴെ രോഗികളാണ് ചികിത്സ തേടിയെത്തിയത്. ചെറുവാടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും സമാന സ്ഥിതിയാണ്. സ്വകാര്യ ‍ആശുപത്രിയിലും വൻതിരക്കാണ്.

ആവശ്യത്തിനു മരുന്നും ഡോക്ടർമാരുടെ സേവനവും ലഭ്യമാണെങ്കിലും രോഗികളുടെ എണ്ണം കൂടുന്നതോടെ സൗകര്യങ്ങൾ മതിയാകാതെ വരും. മഴ ശക്തി പ്രാപിക്കുന്നതോടെ വിവിധ തരം പനികൾ പടർന്നു പിടിക്കുമെന്ന ആശങ്കയിലാണ് ജനം. പനി കൂടിയത്തോടെ സമീപത്തെ അങ്കണവാടികളിലും സ്കൂളുകളിലും കുട്ടികളുടെ

എണ്ണം ക്രമാതീതമായി കുറയുകയാണ്.