കുറ്റ്യാടി: ചുരം ഡിവിഷൻ ഹെൽപ്പ് വാട്ട്സപ്പ് കൂട്ടായ്മ നാദാപുരം അഗ്നിരക്ഷാസേന എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പക്രം തളം ചുരം റോഡിലെ മാലിന്യവും വെള്ളക്കെട്ടും നീക്കം ചെയ്തു. ചുരത്തിലെ ഓവുചാലുകൾ അടഞ്ഞിരിക്കുന്നതിനാൽ മഴവെള്ളം ചുരം റോഡിലൂടെ ഒഴുകി പല ഭാഗങ്ങളിലും കെട്ടിക്കിടക്കുന്നത് ഗതാഗത തടസത്തിന് കാരണമായി. നാദാപുരം ചേലക്കാട്ട് നിന്നെത്തിയ അഗ്നിശമന സേനാവിഭാഗം സ്റ്റേഷൻ ഓഫീർ സാദിഖ് ശുചീകരണത്തിന് നേതൃത്വം നൽകി.