പേരാമ്പ്ര: കിഴക്കൻ മലയോരത്ത് കഴിഞ്ഞ രണ്ടു ദിവസമായി കനത്ത മഴ.

പുഴകളും തോടുകളും നിറഞ്ഞു . പലേടത്തും ഓട നിറഞ്ഞ് മഴവെള്ളം റോഡിലൂടെ പരന്നൊഴുകി . കടിയങ്ങാട് ടൗണിൽ ഓടയിലെ മലിനജല മുൾപെടെ റോഡിലൂടെ പരന്നൊഴുകി. ഇത് ഇരുചക്ര വാഹന യാത്രക്കാരെയും കാൽനട യാത്രക്കാരെയും ദുരിതത്തിലാക്കി. ഓടയിലെ തടസം നീക്കി റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന അഭിപ്രായം ഉയന്നു. പന്തിരിക്കര, കിഴക്കൻ പേരാമ്പ്ര, കായണ്ണ, മേപ്പയ്യൂർ, ചെമ്പ്ര ,ചെമ്പനോട എന്നിവിടങ്ങളിലും കനത്ത മഴ പെയ്തു .