കുറ്റ്യാടി :കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. നരിപ്പറ്റ പഞ്ചായത്തിലെ നാലാം വാർഡിൽ മാക്കാവുമ്മലിൽ തവരം കണ്ടി മുനീറിന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇന്നലെ രാത്രി ഏഴ് മണിയോടെ ഇടിഞ്ഞു താഴ്ന്നത്. വലിയ ശബ്ദത്തോടെയാണ് കിണർ ആദ്യം മണ്ണിലേക്ക് പകുതിയോളം താഴ്ന്നത്. സമീപത്ത് ആളുകളൊന്നും ഇല്ലാത്തതിനാൽ വലിയ ദുരന്തം ഒഴിവായി. ഇപ്പോൾ കിണറിരുന്ന സ്ഥലത്ത് വലിയ ഗർത്തമാണ് രൂപപ്പെട്ടിരിക്കുന്നത്. അഞ്ച് വർഷത്തോളം പഴക്കമുള്ള കിണറാണിത്.