1
എൽ.ഡി.എഫ്

കോഴിക്കോട്: കോർപ്പറേഷനിലെ കെട്ടിട നമ്പർ തട്ടിപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫ് - ബി.ജെ.പി കൂട്ടുകെട്ട് തുറന്ന് കാട്ടാൻ എൽ.ഡി.എഫ് സംഘടിപ്പിക്കുന്ന ജനകീയ പ്രതിഷേധം ആറിന്. വൈകീട്ട് അഞ്ചിന് മുതലക്കുളത്ത് എളമരം കരീം എം.പി ഉദ്ഘാടനം ചെയ്യും.
യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന സമരം അഴിമതിക്കാരെ സംരക്ഷിക്കാനാണെന്ന് എ.പ്രദീപ്കുമാർ പറഞ്ഞു. ക്രമക്കേട് ശ്രദ്ധയിൽപെട്ടപ്പോൾ കോർപ്പറേഷൻ ഭരണ സമിതി ധീരമായ നിലപാടാണ് സ്വീകരിച്ചത്. യു.ഡി.എഫും ബി.ജെ.പിയും രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ് പ്രവർത്തിക്കുന്നത്. മേയറുടെ നിർദ്ദേശം സെക്രട്ടറി കർശനമായി നടപ്പാക്കുകയായിരുന്നു. വാർത്താസമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, ടി.പി.ദാസൻ, പി.ടി.ആസാദ്, എം.എ.സവാദ്, പി.കിഷൻചന്ദ്, എം.പി.സൂര്യനാരായണൻഎന്നിവരും പങ്കെടുത്തു.