കുന്ദമംഗലം : കുന്ദമംഗലം പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ പത്രപ്രവർത്തകരുടെ കുട്ടികളിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കോഴിക്കോട് സബ് ജഡ്ജ് എം.പി.ഷൈജൽ ഉപഹാര വിതരണം നടത്തി. എം.സി ബ്ഗത്തുള്ള അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.അനിൽകുമാർ മുഖ്യാത്ഥിയായി. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ്
എം.ബാബുമോൻ, പി.കോയ, രവീന്ദ്രൻ കുന്ദമംഗലം, സെക്രട്ടറി ഹബീബ് കാരന്തൂർ, ബഷീർ പുതുക്കുടി
സി.മുഹമ്മദ് ഷാജി, പി.കെ അബൂബക്കർ, പി.ഫൈസൽ, മുഹമ്മദ് പടാളിയിൽ, മുസ്തഫ നുസ്രി, എം.കെ സർവ്വദ മനൻ പി.എം ശരീഫുദ്ധീൻ, എന്നിവർ പ്രസംഗിച്ചു.