kunnamangalam-news
ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് വടക്കയിൽ പോക്കർ സാഹിബ് എക്സലൻസ് അവാർഡ് വിതരണം കോഴിക്കോടു് സബ്ബ് ജഡ് ജ് എം.പി.ഷൈജൽ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം : വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് വടക്കയിൽ പോക്കർ സാഹിബ് എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. എസ്‌.എസ്.എൽ.സി.പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയവർക്കും സമസ്ത പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കും കോഴിക്കോട് സബ്ബ് ജഡ്ജ് എം.പി.ഷൈജൽ ഉപഹാര വിതരണം നടത്തി. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് കിളിമുണ്ട അദ്ധ്യക്ഷത വഹിച്ചു. ശിഹാബുദ്ധീൻ മദനി മുഖ്യ പ്രഭാഷണം നടത്തി. എം. ബാബുമോൻ, ടി.പി.ഖാദർ ,വടക്കയിൽ മുഹമ്മദ്, പി.മൊയ്തീൻ, എം. അഹമദ് കുട്ടി ഹാജി, മോയിൻ മൗലവി, കെ.കെ.മുഹമ്മദ്, എ.പി.സഫിയ, ടി.കെ.സീനത്ത്, എം.കുഞ്ഞാപ്പു, പി.പി. സാലിം ,പി.നജീബ്, പി.കൗലത്തു്, ഫാത്തിമ ജസ്ലി പ്രസംഗിച്ചു.