1
mims

കോഴിക്കോട്: ഹൃദയ ചികിത്സയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന 3ഡി ഒ.സി.ടി സംവിധാനം കോഴിക്കോട് ആസ്റ്റർ മിംസിൽ അസി.പൊലീസ് കമ്മിഷണർ. ടി.പി.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ഫർഹാൻ യാസിൻ (റീജിയണൽ ഡയറക്ടർ), ഷഫീഖ് മാട്ടുമ്മൽ (കാർഡിയോളജി വിഭാഗം മേധാവി ആൻഡ് സീനിയർ കൺസൾട്ടന്റ്), സീനിയർ കൺസൾട്ടന്റുമാരായ ഡോ.അനിൽ സലീം, ഡോ.സൽമാൻ സലാഹുദ്ദീൻ, ഡോ.ബിജോയ്, ഡോ.സുദീപ് കോശി എന്നിവർ പ്രസംഗിച്ചു. കൊറോണറി ആൻജിയോപ്ലാസ്റ്റി പോലുള്ള ചികിത്സാ രീതികൾ കൂടുതൽ ഫലപ്രദമാക്കാൻ 3ഡി ഒ.സി.ടി സഹായകരമാകും. രക്തക്കുഴലുകൾക്കുള്ളിലൂടെ ദൃശ്യങ്ങളാണ് 3ഡി ഒ.സി.ടിയിലൂടെ ലഭ്യമാവുക. ഇത് ആൻജിയോഗ്രാമിൽ കാണാതെ പോകുന്ന കൊഴുപ്പ് അടിഞ്ഞ അവസ്ഥയെപ്പോലും തിരിച്ചറിയാനാവും.