കൊയിലാണ്ടി: കെ. റെയിൽ വിരുദ്ധ ജനകീയ പ്രതിരോധ സമിതി ചേമഞ്ചേരി പഞ്ചായത്തിലെ ഇരകളെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്ന് കാപ്പാട് ബീച്ചിൽ നിൽപ്പ് സമരം നടത്തും. സർക്കാർ പദ്ധതി പിൻവലിച്ച് ഓർഡർ ഇറക്കണമെന്ന് ആവശ്യപ്പെട്ടാണ് നിൽപ്പ് സമരം നടത്തുന്നത്. ഡോ.ആസാദ്. നിൽപ്പ് സമരം വൈകീട്ട് 4 30ന് കാപ്പാട് ബീച്ചിൽ ഉദ്ഘാടനം ചെയ്യും. കെ.റെയിൽ സമരത്തിന് കൂടുതൽ പൊതുജന പങ്കാളിത്തം ഉണ്ടാക്കുവാനാണ് ഇത്തരമൊരു പൊതുവേദിയിൽ സമരം നടത്തുന്നതെന്ന് സമിതി ചെയർമാൻ ടി.ടി ഇസ്മായിൽ അറിയിച്ചു. കോരപ്പുഴ മുതൽ പൂക്കാട് വരെയുള്ള ചേമഞ്ചേരി പഞ്ചായത്തിലെ കെ.റെയിൽ ഇരകളും മറ്റു പരിസ്ഥിതി സ്നേഹികളും പങ്കെടുക്കുമെന്ന് സംഘാടക കമ്മിറ്റി ചെയർമാൻ മുസ്തഫ ഒലിവ് പറഞ്ഞു. സമരങ്ങൾ കണ്ടില്ലെന്ന് നടിച്ചുകൊണ്ട് സർക്കാർ മുന്നോട്ടു പോവുകയാണെങ്കിൽ ഓണം നാളിലെ പട്ടിണി സമരം അടക്കം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് സമരസമിതിയുടെ തീരുമാനം. സമര പ്രവർത്തകരുടെ നേർക്ക് എടുത്തിട്ടുള്ള എല്ലാ കള്ളക്കേസുകളും ഉടൻ പിൻവലിക്കണമെന്നും സമിതി സർക്കാരിനോട് ആവശ്യപ്പെടുന്നു.