കൊയിലാണ്ടി: ടീസ്റ്റ സെതൽവാദ്, ആർബി ശ്രീകുമാർ എന്നിവരെ അറസ്റ്റ് ചെയ്ത ഗുജറാത്ത് സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പു.ക.സ സംസ്ഥാന കമ്മറ്റി ആഹ്വാനപ്രകാരം ചേമഞ്ചേരി യൂണിറ്റ് പ്രതിഷേധ സദസ് സംഘടിപ്പിച്ചു. പു.ക.സ മേഖലാ സെക്രട്ടറി സി അശ്വനിദേവ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അശോകൻ കോട്ട് അദ്ധ്യക്ഷനായി. സെക്രട്ടറി കെ.വി. സന്തോഷ് സ്വാഗതം പറഞ്ഞു.