കോഴിക്കോട് : കോർപ്പറേഷനിൽ അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയതുമായി ബന്ധപ്പെട്ട് യൂണിയൻ നേതാക്കളെ ഉൾപ്പടെ സസ്പെൻഡ് ചെയ്തതിനെതിരെ ജീവനക്കാർ പണിമുടക്കിലേക്ക്.

സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ 13ന് സൂചനാ പണിമുടക്കും തുടർന്ന് അനിശ്ചിതകാല സമരവും നടത്താനാണ് സംയുക്ത സമരസമിതിയുടെ തീരുമാനം. നിലവിൽ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ അനിശ്ചിതകാല കൂട്ട ധർണ നടത്തുകയാണ് ജീവനക്കാർ. അതേസമയം ഇന്ന് ഫയൽ അദാലത്ത് നടക്കുന്നതിനാൽ മുഴുവൻ ജീവനക്കാരും ജോലിക്കെത്തുമെന്ന് നേതാക്കൾ അറിയിച്ചു. അതിനിടെ അറസ്റ്റിലായ ആറ് പേരുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.