കോഴിക്കോട് : ജില്ലാ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത, കർഷക സഭ, വിള ഇൻഷൂറൻസ് വാരാചരണം എന്നിവ നാല് മുതൽ കൃഷിഭവൻ പരിസരത്ത് നടക്കും. കർഷകർക്ക് ആവശ്യമായ തൈകളും വിത്തുകളും, ജൈവ വളങ്ങളും, ജൈവ കീടനാശിനികളും ഞാറ്റുവേല ചന്തയിൽ വില്പനയ്ക്ക് ഉണ്ടായിരിക്കുമെന്ന് കൃഷി ഫീൽഡ് ഓഫീസർ അറിയിച്ചു.