നന്മണ്ട : കൃഷിഭവനും നന്മണ്ട ഗ്രാമ പഞ്ചായത്തും ചേളന്നൂർ ബ്ലോക്ക് ആഗ്രോ സർവീസ് സെന്ററും അഗ്രിടെക് കാർഷിക കർമ്മ സേനയും സംഘടിപ്പിച്ച ഞാറ്റുവേല ചന്തയും കർഷക സഭയും വിള ഇൻഷൂറൻസ് വാരാചരണവും നന്മണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.കെ .രാജൻ അദ്ധ്യക്ഷത വഹിച്ചു. കുണ്ടൂർ ബിജു, പി. ശ്രീനിവാസൻ ,ദേവദാസ് പിലാച്ചേരി,വിശ്വനാഥൻ പറയമ്പ്രവയൽ,മുരളീധരൻ അറാങ്കോട്ട് എന്നിവർ പ്രസംഗിച്ചു.
നന്മണ്ട കൃഷി ഓഫീസർ ടി.കെ നസീർ സ്വാഗതവും കൃഷി അസി. സലീഷ നന്ദിയും പറഞ്ഞു.