മുക്കം: ബാലസംഘം തിരുവമ്പാടി ഏരിയ സമ്മേളനം ജൂലായ് 17 ന് മുക്കം സി.ടി.വി ഹാളിൽ നടത്താൻ തീരുമാനിച്ചു.സ്വാഗതസംഘം പ്രവർത്തനമാരംഭിച്ചു. മത്തായി ചാക്കൊ സ്മാരക മന്ദിരത്തിൽ ചേർന്ന സ്വാഗതസംഘ രൂപീകരണ യോഗത്തിൽ പി.ഗിരിഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പി.കെ. പ്രജീഷ് പ്രസംഗിച്ചു. പി.ടി.ബാബു (ചെയർമാൻ), കെ.ടി.ശീധരൻ(കൺവീനർ), എൻ.ബി.വിജയകുമാർ (ട്രഷറർ) എന്നിവരാണ് സ്വാഗത സംഘം ഭാരവാഹികൾ.