കോഴിക്കോട്: ആവിക്കൽ തോടിന് സമീപം കക്കൂസ് മാലിന്യ പ്ലാന്റ് തോക്കിൻ കുഴലിലൂടെ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്ന് കോർപ്പറേഷൻ പിൻവാങ്ങണമെന്ന് എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരിയും പ്രസിഡന്റ് ഷനൂപ് താമരക്കുളവും ആവശ്യപ്പെട്ടു.
സമരക്കാരെ തീവ്രവാദികളായി ചിത്രീകരിച്ച് സമരം തകർക്കാനുള്ള ഡെപ്യൂട്ടി മേയറുടെ വില കുറഞ്ഞ പ്രസ്താവന അവജ്ഞയോടെ തള്ളിക്കളയണമെന്നും യൂണിയൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു.