കൽപറ്റ: വയനാട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ആറു മാസത്തെ പെയ്ഡ് അപ്രന്റിസ്ഷിപ്പിന് അവസരം. ജേർണലിസം/ പബ്ലിക് റിലേഷൻസ് പ്രധാന വിഷയമായെടുത്ത് അംഗീകൃത സർവകലാശാലയില്‍ നിന്ന് ബിരുദം, ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ജേർണലിസം/ പബ്ലിക് റിലേഷൻസ് പി.ജി ഡിപ്ലോമയോ നേടിയവർക്ക് അപേക്ഷിക്കാം. പ്രതിമാസ സ്റ്റൈ പെന്റ് 8000 രൂപ. താല്‍പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം ജില്ലാ ഇൻഫർമേഷൻ ഓഫീസർ, സിവിൽ സ്റ്റേഷൻ, വയനാട്, 673122 എന്ന വിലാസത്തിലോ diowayanad@gmail.com അപേക്ഷിക്കണം. അവസാന തീയതി ജൂലായ് 15. യോഗ്യതയുടെയും എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഫോണ്‍ 04936 202529.