mehandi
മെഹന്തി ഫെസ്റ്റ്

കുന്ദമംഗലം: പഞ്ചായത്ത് യൂത്ത് ലീഗ് -വനിതാ ലീഗ് കമ്മിറ്റികൾ നടത്തുന്ന 'ധ്വനി 2കെ 22' കാമ്പയിന്റെ ഭാഗമായി മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. ജില്ലാ വനിതാ ലീഗ് ട്രഷറർ എ.പി.സഫിയ ഉദ്ഘാടനം ചെയ്തു. എം.വി.ബൈജു അദ്ധ്യക്ഷത വഹിച്ചു. സബ്‌ ജൂനിയർ വിഭാഗത്തിൽ ഫിദ ഫാത്തിമ, ഫാത്തിമ നഫ്‌ല, ആയിഷ ലുബ്‌ന,​ ജൂനിയർ വിഭാഗത്തിൽ കെ.പി.ജൂഫി,​ തൻഹ ഷെറിൻ, ആയിഷ ഷഹല, സീനിയർ വിഭാഗത്തിൽ ആരിഫ, സമീറ, അസ്‌ലിമത്ത് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഷഹർബൻ ഗഫൂർ സ്വാഗതവും ഫാത്തിമ ജെസ്ലി നന്ദിയും പറഞ്ഞു.