കുറ്റ്യാടി: വിവിധ വാണിജ്യ ,വ്യാപാര മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് നിയമാനുസൃതമായി ലഭിക്കേണ്ട മിനിമം കൂലി നടപ്പിലാക്കണമെന്ന് കമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി. യു ) കുന്നുമ്മൽ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കുറ്റ്യാടി സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം യൂണിയൻ ജില്ലാ സെക്രട്ടറി പ്രമോദ് കോട്ടൂളി ഉദ്ഘാടനം ചെയ്തു. ഒ.കെ. കൃഷ്ണൻ തൊട്ടിൽപ്പാലം അദ്ധ്യക്ഷത വഹിച്ചു. ടി. പവിത്രൻ സ്വാഗതം പറഞ്ഞു. എ.എം. റഷീദ്, ടി.കെ.ബിജു . സജീഷ് പേരാമ്പ്ര, സി.എൻ. ബാലകൃഷ്ണൻ , ടി.കെ. ജമാൽ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.കെ.രാഘവൻ, (പ്രസിഡന്റ്) ജമാൽ. ടി.കെ.ഷാജിത്ത് കെ. (വൈസ് പ്രസിഡന്റുമാർ), ടി.പവിത്രൻ (സെക്രട്ടറി), ഒ.കെ. കൃഷ്ണൻ ,എം.പി.രാജൻ ജോയിന്റ് സെക്രട്ടറിമാർ. ശോഭ നടുപ്പൊയിൽ (ട്രഷറർ) പതിമൂന്ന് അംഗ ഏരിയ കമ്മിറ്റിയെയുംതിരഞ്ഞെടുത്തു.