പേരാമ്പ്ര: ഫൗണ്ടേഷൻ ഓഫ് ഗാന്ധിയൻ തോട്ട്സ് പേരാമ്പ്ര ഇന്ത്യൻ ഹോമിയോ മെഡിക്കൽ അസോസിയേഷൻ ജില്ലാ ചാപ്റ്ററിന്റെ സഹകരണത്തോടെ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ കടിയങ്ങാട് സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തി. ഗ്രാമപഞ്ചായത്ത് അംഗം മുബഷിറ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് വി.എസ് രമണൻ അദ്ധ്യക്ഷത വഹിച്ചു . ഡോ. പി.ബി.സുരേഷ് കുമാർ,
ഡോ. മുഹമ്മദ് റാഷിദ്, വിജേഷ് ചാത്തോത്ത് എന്നിവർ പ്രസംഗിച്ചു. ഇ. വി രാമചന്ദ്രൻ സ്വാഗതവും ഒ.സി ലീന കൂത്താളി നന്ദിയും പറഞ്ഞു.