കോഴിക്കോട്: കോഴിക്കോട് ആർട് ലവേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ 42ാം ചരമ വാർഷികം 31ന് ടാഗോർ ഹാളിൽ നടക്കും. ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യും. യോഗത്തിൽ കോഴിക്കോട് ആർട് ലവേഴ്സ് അസോസിയേഷൻ (കല ) പ്രസിഡന്റ് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കല സെക്രട്ടറി പപ്പൻ കോഴിക്കോട്, അഡ്വ.കെ.പി.അശോക് കുമാർ, കെ.സുബൈർ, എൻ.ചന്ദ്രൻ, കൃഷ്ണനുണ്ണി രാജ, സന്നാഫ് പാലക്കണ്ടി, സി.പി.എം.റഷീദ്, സി.രമേശ്, എൻജിനിയർ രമേശ്, പി.സുധാകരൻ, കെ.ജെ. തോമസ് എന്നിവർ പ്രസംഗിച്ചു.